11:33pm 11 November 2026
NEWS
എ.ഐ. യുഗത്തിൽ ആജീവനാന്തം പഠനം: കെയർ ദോഹ കാമ്പയിൻ ശ്രദ്ധേയമായി
18/11/2025  05:31 PM IST
NILA
എ.ഐ. യുഗത്തിൽ ആജീവനാന്തം പഠനം: കെയർ ദോഹ കാമ്പയിൻ ശ്രദ്ധേയമായി

ദോഹ: നിർമ്മിത ബുദ്ധിയുടെ (Artificial Intelligence - AI) വെല്ലുവിളികളെയും സാധ്യതകളെയും കുറിച്ച് ചർച്ച ചെയ്യാനും പുതിയ കാലഘട്ടത്തിനനുസരിച്ച് പ്രൊഫഷണലുകളെ സജ്ജരാക്കാനുമായി 'Career Assistance Research & Education' (CARE) സംഘടിപ്പിച്ച 'Lifelong Learning in the Age of AI' എന്ന വിജ്ഞാന കാമ്പയിൻ ശ്രദ്ധേയമായി. ഒക്ടോബർ 10 ന് ആരംഭിച്ച് നവംബർ 1 ന് സമാപിച്ച വിപുലമായ ഈ കാമ്പയിനിൽ ഖത്തറിലെ വിദ്യാർത്ഥികളും വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരുമായി നിരവധി പേർ പങ്കെടുത്തു.
"Empowering Minds, Shaping Futures" എന്ന പ്രമേയത്തിൽ Continuous Learning, Upskilling, Re-skilling എന്നിവ അടിസ്ഥാനമാക്കി വിവിധ സെഷനുകൾ, വർക്ക്‌ഷോപ്പുകൾ, കരിയർ കഫേ, പാനൽ ചർച്ചകൾ എന്നിവ സംഘടിപ്പിച്ചു.
കാമ്പയിനിലെ വിവിധ സെഷനുകളിൽ പ്രമുഖർ നേതൃത്വം നൽകി. യൂത്ത് ഫോറം പ്രസിഡന്റ് ‌ ബിൻഷാദ് പുനത്തിൽ ഉദ്ഘാടനം നിർവഹിച്ച കാമ്പയിനിന്റെ ആദ്യ സെഷനിൽ ഡോ. മുഹമ്മദ് ഷാക്കിർ 'The Importance of Lifelong Learning in the Age of AI' എന്ന വിഷയത്തിൽ സംസാരിച്ചു. എ.ഐ. സാങ്കേതികവിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് തുടർച്ചയായ പഠനം എങ്ങനെ അത്യാവശ്യമാകുന്നു എന്ന് അദ്ദേഹം അടിവരയിട്ടു.
എച്ച്.ആർ. & അഡ്മിൻ മേഖലയിൽ നടത്തിയ സെഷന് ഡോ. താജ് അലുവ നേതൃത്വം നൽകി. 'AI at Work: Preparing for the Next Step in Admin & HR jobs' എന്ന വിഷയത്തിൽ അഡ്മിൻ, ഹ്യൂമൻ റിസോഴ്‌സസ് ജോലികളിൽ എ.ഐ. വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
സംരംഭകത്വം പ്രമേയത്തിൽ DIETURE ൻ്റെ Founder & CEO ആയ നുവൈദ് പോക്കർ സെഷൻ നടത്തി.
ഫിനാൻസ് മേഖലക്കായി നടത്തിയ വർക്ക്‌ഷോപ്പിൽ സൽമാൻ പി ബാവ, അബ്ദുൾ റഊഫ് എന്നിവർ ക്ലാസുകൾ എടുത്തു. എ.ഐ.യുടെ സഹായത്തോടെ പ്രതിമാസ, വാർഷിക ക്ലോസിംഗ്, എം.ഐ.എസ്. റിപ്പോർട്ടിംഗ് എന്നിവ എങ്ങനെ കാര്യക്ഷമമാക്കാം എന്നതിനെക്കുറിച്ച് അവർ പ്രായോഗിക പരിശീലനം നൽകി.

എഞ്ചിനീയറിംഗ് വിഭാഗങ്ങൾക്കായുള്ള സെഷനിൽ, കരിയർ ഗ്രോത്ത് സ്ട്രാറ്റജിസ്റ്റായ അലി അജ്മൽ കുഴിക്കാട്ടത്തൊടി സംസാരിച്ചു. എഞ്ചിനീയർമാർക്ക് അവരുടെ കരിയർ വളർത്താനുള്ള വ്യക്തമായ ദിശാബോധം അദ്ദേഹം നൽകി.
ഖത്തർ സുസ്ഥിരതാ വാരത്തിൻ്റെ (Qatar Sustainability Week 2025) ഭാഗമായി നടന്ന സമാപന സെഷൻ നയിച്ചത് Data Science & Analytics Expert അർഷാദ് ഇ നേതൃത്വം നൽകി. ഡാറ്റാ സയൻസിൻ്റെ സാധ്യതകളെക്കുറിച്ചും വിവിധ പ്രൊഫഷനുകളിലുള്ള അതിൻ്റെ സ്വാധീനത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ഈ കാമ്പയിൻ ആധുനിക സാങ്കേതികവിദ്യയുടെ യുഗത്തിൽ അറിവ് നേടുന്നതിനും പ്രൊഫഷണൽ മികവ് വർദ്ധിപ്പിക്കുന്നതിനും സമൂഹത്തിന് ഒരു മുതൽക്കൂട്ടായി മാറിയെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.  
അഹമ്മദ് അൻവർ, അബ്ദുറഹീം, ഷംസീർ, മുഹ്സിൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img